ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സംഘർഷഭരിതമായിരുന്ന ജമ്മുകശ്മീരിലെ പൂഞ്ചിൽ സ്ഥാപിച്ച 'ബൻവട്ട് ഏക്താ സ്ഥൽ' രാജ്യത്തിന് സമർപ്പിച്ചു. നിയന്ത്രണരേഖയിൽനിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ബാന്ദി ചെചിയ ഗ്രാമത്തിൽ സ്ഥാപിച്ച 'ബൻവട്ട് ഏക്താ സ്ഥൽ' ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് (നോർത്തേൺ കമാൻഡ്) ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മയാണ് രാജ്യത്തിന് സമർപ്പിച്ചത്.
പൂഞ്ച് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 105 അടി ഉയരത്തിലുള്ള ഈ പതാക ഇന്ത്യയുടെ അജയ്യമായ ആത്മാവിനെയും അതിർത്തി ജനങ്ങളുടെ ധൈര്യത്തിന്റെയും പ്രതീകമായിരിക്കും. കേരളത്തിന്റെ അഭിമാനമായി, ഈ പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ കേണൽ ജേക്കബ് പണിക്കർ ആണ്.
കുട്ടികൾക്കായി മനോഹരമായ പാർക്കും, കുടുംബങ്ങൾക്കും നാട്ടുകാരും ഒരുമിച്ച് സംഗമിക്കാനായുള്ള ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഇത് വിനോദസഞ്ചാരത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തും. സംഘർഷത്തിന്റെ വേദനയെ മറികടന്ന് പ്രത്യാശയും ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഈ സംരംഭം, അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും.
Content Highlights: Discover `Banwat Ekta Sthal` in Poonch, a towering symbol of national pride and border community strength. Featuring a 105ft flag, park, and meeting hall.
Published: 21 Feb 2026, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented