ന്യൂഡല്‍ഹി: സുഷമാസ്വരാജിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സുഷമയെ കുറിച്ചുളള ഓര്‍മകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിസ്വാര്‍ഥമായി ഇന്ത്യയെ സേവിച്ച സുഷമ ലോകവേദിയില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നുവെന്ന് മോദി പറഞ്ഞു. 

To advertise here,

സുഷമയുടെ അകാല മരണം നിരവധിപേരെയാണ് ദുഃഖത്തിലാഴ്ത്തിയതെന്ന് മോദി അനുസ്മരിച്ചു. സുഷമ സ്വരാജിന്റെ സ്മരണയില്‍ നടത്തിയ പ്രാര്‍ഥനാ യോഗത്തില്‍ മോദി നടത്തിയ പ്രസംഗവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട നേതാക്കളിലൊരാളെന്നാണ് സുഷമയെ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തില്‍ മോദി വിശേഷിപ്പിച്ചിരുന്നത്. സുഷമയുടെ പൊതുജീവിതത്തിന്റെ വിവിധ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഇന്ത്യയെ ഉത്സാഹത്തോടെ സേവിച്ച നേതാക്കളിലൊരാളാണ് സുഷമയെന്നും പറഞ്ഞിരുന്നു.

സുഷമയുടെ സംഭാവനകളെ സ്മരിച്ച പ്രധാനമന്ത്രി അവരൊരു ബഹുമുഖവ്യക്തിത്വമായിരുന്നുവെന്നും ഓര്‍ക്കുന്നുണ്ട്. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു സുഷമ.

Content Highlights:Pm Modi remembering Sushma Swaraj