
ന്യൂഡൽഹി: മാതാവ് ഹീരാബെൻ മോദിയ്ക്ക് അന്തിമോപചാരമർപ്പിച്ച്, ശവമഞ്ചം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുലർച്ചെ ആയിരുന്നു നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ, അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ വെച്ച് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
അമ്മയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെ ഗാന്ധിനഗറിലെ വസതിയിൽ എത്തിയിരുന്നു. തുടർന്ന് ആദരാഞ്ജലിയർപ്പിച്ച് സംസ്കാരത്തിനായി തന്റെ തോളിലേറ്റിയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ഗാന്ധിനഗറിലായിരുന്നു സംസ്കാരം.
മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായി. നിസ്വാർഥ കർമ്മയോഗിയുടെ പ്രതീകമായിരുന്നു മാതാവെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
Content Highlights: PM Modi bids final adieu to mother Heeraben
Published: 30 Dec 2022, 10:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented