ന്യൂഡൽഹി: നാലുദിവസത്തെ പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ആരംഭിക്കും. ചോദ്യോത്തര വേളയും ശൂന്യവേളയും സ്വകാര്യ ബില്ലുകളുടെ അവതരണവുമുണ്ടാകില്ല. ഡിസംബർ 3 വരെയാണ് പ്രത്യേക സമ്മേളനം. സർക്കാരിന്റെ അടിയന്തര നിയമനിർമ്മാണ ജോലികൾക്കായി സഭാ സമയം പൂർണ്ണമായും മാറ്റിവെക്കുന്നതായി ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകൾ വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച ഔദ്യോഗിക ബുള്ളറ്റിനുകൾ വ്യക്തമാക്കി.

To advertise here,

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 6 വരെയുമാണ് സഭാ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യസഭ ഡിസംബർ 2 ബുധനാഴ്ച സഭാ നടപടികൾ പുനരാരംഭിക്കും. സമ്മേളന നടപടികൾക്ക് പുറമെ സുരക്ഷാ കാരണങ്ങളാൽ സന്ദർശകർക്ക് പാർലമെന്റ് കാണാനുള്ള അനുമതിയും നിർത്തിവെച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് വിവരം.