പട്ന: ബിഹാറില്‍നിന്നുള്ള ലോക്സഭാംഗം, പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന്‍ വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സന്ദേശം അയച്ച വ്യക്തി അവകാശപ്പെടുന്നു.
ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി നേരിടുന്നയാളാണ് പൂര്‍ണിയയില്‍നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു. വധഭീഷണിയുണ്ടായതിന് പിന്നാലെ പൂര്‍ണിയ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറന്‍സ് ബിഷ്ണോയി സംഘാംഗങ്ങള്‍ എം.പിയ്ക്ക് അരികിലേക്ക് എത്തിക്കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും വാട്ട്സ്ആപ്പ് സന്ദേശത്തിലുണ്ട്. പിഴവുകളുള്ള ഹിന്ദിയില്‍ അയച്ച സന്ദേശത്തിനൊടുവില്‍ അവസാനദിവസം ആഘോഷിച്ചോളൂ എന്ന് ഇംഗ്ലീഷിലും പറയുന്നുണ്ട്. ഭീഷണി സന്ദേശത്തിനൊപ്പം ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സ്ഫോടനത്തിന്റെ വീഡിയോയുമുണ്ട്.
തന്നെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പലവട്ടം മരിക്കാന്‍ തയ്യാറാണെന്നും പപ്പു യാദവ് പ്രതികരിച്ചു. തനിക്കെതിരേ വരുന്ന തുടര്‍ച്ചയായ വധഭീഷണികള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ, ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഇല്ലായ്മ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് പപ്പു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്.
Content Highlights: pappu yadav recieves fresh death threat
Published: 30 Nov 2024, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented