ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ തിലക് നഗർ എംഎൽഎയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തിയാണ് ഏഴ് കോടി രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചത്. പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഫോണിലൂടെയും വാട്‌സാപ്പ് സന്ദേശത്തിലൂടെയുമാണ് ഭീഷണി മുഴക്കിയത്. ഇതേത്തുടർന്ന് നവംബർ ആറിന് പഞ്ചാബിലെ മൊഹാലി പോലീസിൽ ജർണൈൽ സിങ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മൊഹാലി പോലീസ് ഭാരതീയ ന്യായസംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സൈബർ ക്രൈം വിഭാഗത്തിലെ ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ, ഐപി ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: Arvind Kejriwal and his daughter Harshita received death threats via phone and WhatsApp., The caller claiming to be from the Lawrence Bishnoi gang demanded 7 crore rupees., Tilak Nagar MLA Jarnail Singh received the threat and filed a police complaint in Mohali., Mohali police registered a case under BNS and IT Act, handing it to the cyber crime unit.
Published: 12 Nov 2026, 03:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented