ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനും. ബിഹാര്‍ സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനാണ് ഭീകരരുടെ തോക്കിനിരയായത്. ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ടായിരുന്നു ഭീകരര്‍ മനീഷിനെ കൊലപ്പെടുത്തിയത്.
ഹൈദരാബാദിലെ ഐബി ഓഫീസിലാണ് മനീഷ് ജോലിചെയ്തിരുന്നത്. അവധിയിലായിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് കശ്മീരില്‍ വിനോദയാത്രയ്‌ക്കെത്തിയത്. എന്നാല്‍, കുടുംബവുമൊത്തുള്ള സന്തോഷയാത്ര ദുരന്തയാത്രയായി മാറുകയായിരുന്നു.
അരുണാചല്‍ പ്രദേശ് സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥനും പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറില്‍ വ്യോമസേന ഉദ്യോഗസ്ഥനായ താഗെ ഹലിയാങ് ആണ് പഹല്‍ഗാമിലെ വിനോദയാത്രയ്ക്കിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പമാണ് ഹലിയാങ് പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയിരുന്നത്.

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. എന്നാല്‍, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
Content Highlights: An IB officer from Bihar and Airforce officer killed in Pahalgam terror attack
Published: 23 Apr 2025, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented