ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26  പേര്‍ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.  വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

To advertise here,