ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനം ബിജെപിക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭാ യോഗം വ്യാഴാഴ്ച നിര്‍ത്തിവെച്ചു.
പൗരത്വനിയമഭേദഗതി, ക്രമസമാധാനം, തൊഴില്‍, പാചകവാതക വിലവിര്‍ധന എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീലിന്റെ പ്രസംഗം തടസ്സപ്പെടുത്തി ചുവന്ന തൊപ്പികള്‍ അണിഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പൗരത്വ നിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ച് മുദ്രവാക്യം വിളിച്ചാണ് അവര്‍ പ്രതിഷേധിച്ചത്.
പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്നും ചില എംഎല്എന്മാര് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് നിയമസഭയ്ക്ക് പുറത്തിറങ്ങിയും സമാജ് വാദി പാര്‍ട്ടി നേതാക്കളും അണികളും പ്രതിഷേധം തുടര്‍ന്നു. അതേസമയം, വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ന്മാര്‍ക്ക് തക്കാളി വിതരണവും നടത്തി.
Content Highlights: oppostion Party protest in UP assembly
Published: 13 Feb 2020, 05:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented