ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ച് സുരക്ഷാസേന. ശനിയാഴ്ച കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് അഖലിലെ വനപ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്.

To advertise here,

രഹസ്യവിവരത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ അഖല്‍ എന്ന് പേരുള്ള ഒരു ദൗത്യത്തിനും സുരക്ഷാ സേന രൂപം നല്‍കി. ഇപ്പോഴും ദൗത്യം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി), ജമ്മുകശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായിട്ടാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അടുത്തിടെ ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ടിരുന്ന ഒരു സൈനിക നടപടിയിലൂടെ പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരന്‍ അടക്കം മൂന്നുപേരെ സൈന്യം വധിച്ചിരുന്നു.