ന്യൂഡൽഹി: താലിബാൻ ഭീകര സംഘടനയെങ്കിൽ ഇന്ത്യ എന്തിനാണ് അവരുമായി ചർച്ച നടത്തുന്നതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ ആബ്ദുള്ള. വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ദോഹയിൽ വച്ചുനടന്ന ഇന്ത്യ- താലിബാൻ പ്രതിനിധികളുടെ കൂടിക്കാഴ്ചയ്ക്കെതിരെ ഒമർ ചോദ്യങ്ങളുന്നയിച്ചത്.
'താലിബാൻ ഒരു ഭീകരസംഘടനയാണെങ്കിലും അല്ലെങ്കിലും നിങ്ങൾ എങ്ങനെയാണ് അവരെ കണക്കാക്കുന്നതെന്ന് ദയവായി വ്യക്തമാക്കുക. അവർ ഭീകരരാണെങ്കിൽ എന്തിന് അവരുമായി സംസാരിക്കണം? അല്ലെങ്കിൽ നിങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഭീകര സംഘടനാ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്യുമോ? ആദ്യം തീരുമാനം ഉറപ്പിക്കുക', കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒമർ അബ്ദുള്ള പറഞ്ഞു.
താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും തമ്മിൽ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയും മടക്കയാത്രയും സംബന്ധിച്ചായിരുന്നു ചർച്ച.
Content Highlights: Omar Abdullah questions centre over India- Taliban meet
Published: 01 Sept 2021, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented