ന്യൂഡല്‍ഹി: താലിബാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന് മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദുബായില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനിസ്താന് നല്‍കിവരുന്ന മാനുഷിക സഹകരണം, ഉഭയകക്ഷി പ്രശ്നങ്ങള്‍, മേഖലയിലെ സുരക്ഷ എന്നിവയില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
ഇരുഭാഗത്തുനിന്നും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമായിരുന്നു. അഫ്ഗാന് ജനതയ്ക്കുള്ള സഹായം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി രണ്‍ധീര്‍ ജയ്സ്വാള്‍ കുറിച്ചു. ചബഹാര്‍ തുറമുഖംവഴിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായി. അഫ്ഗാനിലെ അഭയാര്‍ഥി പുനരധിവാസത്തിനും ആരോഗ്യമേഖലയ്ക്കും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയില്‍ വിദേശകാര്യമന്ത്രി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രിക്കറ്റടക്കമുള്ള കായികമേഖലയിലെ സഹകരണം ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം തുടരാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: India`s foreign secretary met with the Taliban`s acting foreign minister in Dubai
Published: 08 Jan 2025, 09:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented