ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെയും ഫ്രീ ട്രേഡ് എൽപിജി (എഫ്.ടിഎൽ) സിലിണ്ടറുകളുടെയും വില എണ്ണക്കമ്പനികൾ കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 30.50 രൂപയും അഞ്ച് കിലോയുടെ എഫ്.ടി.എൽ സിലിണ്ടറിന് ഏഴര രൂപയുമാണ് കുറച്ചത്.
ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 1764. 50 ആയി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കേണ്ടിവരുമെന്നായിരുന്നു മാർച്ച് ആദ്യം എണ്ണക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, എണ്ണവിലയിലെ മാറ്റവും വിപണിയിലെ സാഹചര്യവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വിലക്രമീകരണം എന്നാണ് റിപ്പോർട്ട്.
Content Highlights: oil companies cut price of commercial lpg cylinders
Published: 01 Apr 2024, 10:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented