
ഭുവനേശ്വർ: ഒഡിഷയിൽ എസ്.ഐ.ആർ. നടപടികൾക്ക് മേൽനോട്ടം വഹിച്ച ചീഫ് ഇലക്ടറൽ ഓഫീസർ ആർ. സന്താനഗോപാലൻ സ്വമേധയാ വിരമിക്കലിന് അപേക്ഷനൽകി. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് വിരമിക്കുന്നതെന്നും എസ്.ഐ.ആർ. നടപടികളുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2001 ബാച്ച് ഒഡിഷ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സന്താനഗോപാലൻ. സംസ്ഥാനത്തെ എസ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കി പുതുക്കിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വിരമിക്കൽ അപേക്ഷ.
തമിഴ്‌നാട് സ്വദേശിയായ ഗോപാലന് സർവീസിൽ ഇനി ഏകദേശം 18 മാസംകൂടി ബാക്കിയുണ്ട്. മാസങ്ങളായി അദ്ദേഹം വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ, എസ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കി പുതുക്കിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2024 ജൂലായിലാണ് ഗോപാലൻ ഒഡിഷ ഇലക്ടറൽ ഓഫീസറായി ചുമതലയേറ്റത്.
സെപ്റ്റംബർ 21-നാണ് ഒഡിഷയിൽ എസ്.ഐ.ആറിനുശേഷമുള്ള പുതുക്കിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഏകദേശം 17 ലക്ഷം പേരുകൾ പട്ടികയിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതിനെതിരേ പ്രതിപക്ഷമായ ബിജു ജനതാദളും കോൺഗ്രസും കടുത്ത പ്രതിഷേധമുയർത്തിയിരുന്നു.
Content Highlights: Odisha Chief Electoral Officer R Santhana Gopalan has applied for voluntary retirement., The VRS application was submitted a week after the completion of the Special Intensive Revision (SIR) of the electoral roll.
Published: 01 Oct 2026, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented