ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി ഈ നിയമം പിന്‍വലിക്കണമെന്നും നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ഒരാള്‍ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വായനയില്‍ ഈ നിയമം ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ സഹാനുഭൂതി അര്‍ഹിക്കുന്നതായും അവരുടെ കാര്യങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പോലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
Content Highlights: nobel prize winner amartya sen against caa
Published: 08 Jan 2020, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented