ന്യൂഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' കൊണ്ടുവരുന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പ് തങ്ങള്‍ക്ക് ലഭിക്കുന്ന ഒരവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ സഖ്യം പരസ്പര വിശ്വാസമില്ലാതെ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മുന്നോടിയായി ബി.ജെ.പി. പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

To advertise here,

ഇന്ത്യ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസപ്രമേയം അവര്‍ക്ക് ഒരു പദ്ധതി മാത്രമാണ്. പക്ഷേ, നമുക്ക് അതൊരവസരമാണ്. അഴിമതിയും കുടുംബ രാഷ്ട്രീയവും ഇല്ലാത്ത ഇന്ത്യ എന്ന സമീപനമാണ് എന്‍.ഡി.എ. ഇപ്പോഴും കൈക്കൊള്ളുന്നത്. എന്നാല്‍, പ്രതിപക്ഷം പരസ്പരവിശ്വാസമില്ലായ്മയുടെ പിടിയിലാണെന്നും മോദി പറഞ്ഞു. 

പ്രതിപക്ഷ കൂട്ടായ്മയില്‍ പരസ്പര വിശ്വാസമില്ല. അത് കാണിക്കാനാണ് അവര്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2024-ലെ തിരഞ്ഞെടുപ്പിനു മുന്‍പായുള്ള സെമിഫൈനലാണ് രാജ്യസഭയിലെ വോട്ടിങ് എന്ന് ചിലയാളുകള്‍ പറഞ്ഞിരുന്നു. ഈ സെമിഫൈനല്‍ വിജയത്തില്‍ തന്നെ അഭിനന്ദിച്ചവര്‍ക്ക് നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു.