ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാല്‍, 'എയര്‍ ബബിള്‍' മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരിക്കുകയാണെന്ന് ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. ഈ നിയന്ത്രണം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കോ ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
Content highlights: no international flights till january 31st amid omicron scare
Published: 09 Dec 2021, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented