ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾമാത്രം ശേഷിക്കേ, പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന നാല് വിദ്യാർഥികൾകൂടി ജീവനൊടുക്കി. ഡൽഹിയിലെ പാലം നിവാസി രേണു (17) 13നാണ് ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് വിവരം പുറത്തുവന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനുശേഷം മാനസികസമ്മർദത്തിലായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ സീക്കറിൽ ജുൻജുനു സ്വദേശിയായ ഉമേഷ് മാലി(22) തിങ്കളാഴ്ച ജീവനൊടുക്കി. രണ്ടുതവണ നീറ്റ് എഴുതി. മൂന്നാം ശ്രമമാണ് വരാനിരിക്കുന്ന പുനഃപരീക്ഷ.

To advertise here,

മാതാപിതാക്കളെ ഏറെ സ്‌നേഹിക്കുന്നുവെന്നകുറിപ്പ് എഴുതിവെച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന, ദെഹ്റാദൂണിലെ റിയാ കുമാരി(23) ചൊവ്വാഴ്ച ജീവനൊടുക്കിയത്. പഠനത്തിൽ മുന്നേറാനാകാത്തതിന്റെ നിരാശയും കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോയമ്പത്തൂരിലെ പത്തൊൻപതുകാരിയായ അനുകീർത്തനയെയും ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽ്പ്പ് ലൈൻ നമ്പർ: 1056)