കോന്നി: വീട്ടുകാർ വിവാഹത്തിന് വാക്കുനൽകിയിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ ബന്ധുവായ യുവാവും ആത്മഹത്യചെയ്തു. പെൺകുട്ടി തൂങ്ങിമരിച്ചതറിഞ്ഞ യുവാവ് ട്രെയിനിന്റെ മുന്നിൽച്ചാടുകയായിരുന്നു. എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ പരേതനായ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൾ പ്രവീണ (17), പ്ലാംകൂട്ടത്തിൽ പ്രകാശിന്റെയും സിജിയുടെയും മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്.

To advertise here,

പ്രവീണ എലിമുള്ളംപ്ലാക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. പ്രവീൺ കാക്കനാട് സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലിക്കാരനും. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പ്രവീണ എലിമുള്ളുംപ്ലാക്കലിലെ വീട്ടിൽ കെട്ടിത്തൂങ്ങിയത്. ഞായറാഴ്ച പുലർച്ചെ 12.10-ഓടെ പച്ചാളം ഓവർബ്രിഡ്ജിനുസമീപത്ത് പ്രവീണിനെ ട്രെയിൻതട്ടി മരിച്ചനിലയിലും കണ്ടെത്തി.

പ്രവീണ മരിച്ചതറിഞ്ഞ് ഇയാൾ ട്രെയിനിന്റെ മുന്നിൽച്ചാടിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് പറഞ്ഞു. പ്രവീണയുടെ സംസ്കാരം നടത്തി. പ്രവീണിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)