ചെന്നൈ: പോലീസ് ഏറ്റുമുട്ടലില്‍ മരിച്ച വനംകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി. വീരപ്പന്റെ മൃതദേഹം സംസ്കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടില്‍ സ്മാരകം പണിയണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിണ്ടിക്കല്‍ ജില്ലയിലെ ചിന്നലപ്പെട്ടിയിലെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആഗ്രഹമറിയിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന് കഴിഞ്ഞത്. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ തമിഴ്നാട് ദൗത്യസേനയുടെ വെടിയേറ്റുമരിച്ചു.
Content Highlights: muthulakshmi, wife of veerappan demands memorial for husband
Published: 01 Jul 2025, 01:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented