മുംബൈ: രാജ്യം ഉറ്റുനോക്കുന്ന മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മൂന്ന് പ്രമുഖ ഏജൻസികൾ നടത്തിയ സർവേകളും ഭരണകക്ഷിയായ മഹായുതിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. 227 അംഗങ്ങളുള്ള ബിഎംസിയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 114 ആണ്.

To advertise here,

ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട സർവേ പ്രകാരം മഹായുതി സഖ്യം 131 മുതൽ 151 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. ജെവിസി നടത്തിയ സർവേയിൽ 138 സീറ്റുകൾ മഹായുതിക്ക് പ്രവചിക്കുമ്പോൾ, സകാൽ 119 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 58 മുതൽ 68 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് ആക്സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു. കോൺഗ്രസിന് 12 മുതൽ 16 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂവെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.

എക്സിറ്റ് പോൾ ഫലം

 BJPUBTCONGOTH
ആക്സിസ് മൈ ഇന്ത്യ14163149
ജെവിസി13859237
ഡിവി റിസർച്ച്107-12268-8318-2510-19
സകാൽ1197520 
ജൻമത് പോൾസ്13862207
ജെഡിഎസ്127-15444-6416-2510-21