ന്യൂഡൽഹി: സൈനിക നഴ്‌സിംഗ് സേവന വിഭാഗത്തിലെ വിരമിച്ച ഉദ്യോഗസ്ഥരെ വിമുക്ത ഭടരായി അംഗീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷം അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇക്കാര്യമുന്നയിച്ച് താൻ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ചിരുന്നുവെന്നും പാർലമെന്റിൽ ഇക്കാര്യമുന്നയിച്ചിരുന്നുവെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ശശി തരൂർ വ്യക്തമാക്കി. ഏറെ വൈകിയെങ്കിലും നീതി നടപ്പായതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

To advertise here,

യുദ്ധം, ദേശീയ പ്രതിസന്ധികൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയിൽ രാജ്യത്തിനായി നൽകിയ അവരുടെ മാതൃകാപരമായ സേവനത്തിനുള്ള ദീർഘകാലമായി വൈകിയ അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥർ നിരന്തരം നേരിട്ടിരുന്ന അനീതിക്ക് പരിഹാരമാണെന്നും അദ്ദേഹം കുറിച്ചു.