മീററ്റ് (ഉത്തർപ്രദേശ്): മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും മരിച്ചു. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു പേരെ രക്ഷിക്കാനായില്ല. അപകടം നടന്ന സമയം ഇക്ബാലും സഹോദരനും പള്ളിയിൽ പ്രാർഥനയ്ക്ക് പോയതായിരുന്നു.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്ര സംഭരണശാലയായി ഉപയോഗിച്ചിരുന്നതായും ഇക്ബാലിന്റെ കുടുംബം മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽക്കാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചത്. ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Content Highlights: Tragic house fire in Meerut`s Lisari Gate claims lives of five children and one woman. Investigation underway to determine the cause of the devastating blaze.
Published: 24 Feb 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented