ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയവിനിമയം നടന്നതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് യു.എ.ഇ. എല്ലാ സഹകരണവും നല്‍കുന്നുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. 

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ വി.മുരളീധരന്‍ പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നത്. വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയോടാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. 2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. തുടര്‍ന്ന് അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു.

content highlights: Muraleedharan Protocol Violation Controversy, MEA statement