സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

To advertise here,

ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Content Highlights: Massive fire breaks out at ONGC plant in Surat