ചെന്നൈ: സത്യപ്രതിജ്ഞാച്ചടങ്ങിനു പിന്നാലെ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗത്തിൽ ദാരിദ്ര്യത്തെക്കുറിച്ചുള്ള പരാമർശം ജനങ്ങളെ പറ്റിക്കാനായിരുന്നുവെന്ന വിമർശനവുമായി തിരക്കഥാകൃത്തും വിജയ്‌യുടെ സഹപാഠിയുമായ മനു ജോസഫ്. ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പിന്റെ വില നന്നായി അറിയാമെന്നുമുള്ള വിജയ്‌യുടെ പരാമർശം പച്ചക്കള്ളമാണെന്നും മനു ജോസഫ് തന്റെ എക്സിലൂടെ ആരോപിച്ചു.
ചെന്നൈയിലെ ലയോള സ്കൂളിൽ മൂന്നാം ക്ലാസിൽ താനും വിജയ്‌യും സഹപാഠികളായിരുന്നുവെന്നും ഇതിൽ പറയുന്നു. വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പ്രശസ്തനായ ചലച്ചിത്ര നിർമാതാവായിരുന്നു. മകന് സിനിമയിൽ മികച്ച തുടക്കം നൽകിയതും അദ്ദേഹമാണ്. സിനിമയിലുള്ള മറ്റേതൊരാളെപ്പോലെ വിജയ്ന്റെ അച്ഛനും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ തമിഴ്നാട്ടിലെ യഥാർഥ ദാരിദ്ര്യവുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല.
സമ്പന്നരായ പലരും കൈയിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ദാരിദ്ര്യത്തിൽനിന്ന് സമ്പന്നതയിലേക്ക് എന്നൊക്കെയുള്ള വാക്കുകൾ ഈ കാലഘട്ടത്തിലെ വലിയനുണകളാണെന്നും മനു ജോസഫ് കുറിച്ചു.
Content Highlights: Manu Joseph challenges CM Vijay's claims of growing up in poverty., Joseph asserts that Vijay's father, S.A. Chandrasekhar, provided a privileged start., The critique highlights the disparity between personal financial struggles and systemic poverty., The controversy emerged following the 2026 swearing-in ceremony speeches.
Published: 13 May 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented