ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ അക്രമസംഭവങ്ങള്‍ക്കിടെ തെരുവില്‍ വെടിയുതിര്‍ത്ത് ഭീഷണി പടര്‍ത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. സോനു, യൂനുസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന 28 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നീല കുര്‍ത്ത ധരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വെടിയുതിര്‍ക്കുന്ന സോനുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സി.ഡി പാര്‍ക്കിലെ സോനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജഹാംഗീര്‍പുരിയിലെ അക്രമവുമായി ബന്ധപ്പെട്ട് 23 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്കും ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു.
അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചിരുന്നു.
ശനിയാഴ്ച ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Content Highlights: Man Seen On Camera Opening Fire During Delhi Violence Arrested
Published: 19 Apr 2022, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented