
മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവെ പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയില്‍ വീണ യാത്രക്കാരന് പുതുജീവനേകി ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍. മഹാരാഷ്ട്രയിലെ മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 40-കാരനായ യാത്രക്കാരനെയാണ് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷിച്ചത്. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ പശ്ചിമ റെയില്‍വേ എക്‌സില്‍ പങ്കുവെച്ചു.
ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ലോക് ശക്തി എക്‌സ്പ്രസിലേക്കാണ് യാത്രക്കാരന്‍ രണ്ട് ബാഗുകളുമായി കയറാന്‍ ശ്രമിച്ചത്. വേഗതയാര്‍ജിക്കുകയായിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു.
സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ഇതുകണ്ട് ഒരുനിമിഷം പാഴാക്കാതെ യാത്രക്കാരനെ രക്ഷിക്കാനായി കുതിക്കുകയായിരുന്നു. ഓടിയെത്തിയ ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയില്‍ നിന്ന് അത്ഭുതകരമായി വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.
'നിങ്ങള്‍ക്ക് ഒരേയൊരു ജീവിതമേ ഉള്ളൂ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്ത് ആ ജീവന്‍ അപകടത്തിലാക്കരുത്.' -വീഡിയോ പങ്കുവെച്ചുകൊണ്ട് പശ്ചിമ റെയില്‍വേ എക്‌സില്‍ കുറിച്ചു. അപകടത്തില്‍ പെട്ട യാത്രക്കാരന് പരിക്കൊന്നുമില്ലെന്നാണ് വിവരം.
Content Highlights: Man slips into gap between moving train and platform in Mumbai, alert cop rescues him | Watch video
Published: 18 Feb 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented