മുംബൈ: കേരളത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി മന്ത്രി നിതേഷ് റാണെ. കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് റാണെയുടെ വിശദീകരണം. കേരളം മിനി പാകിസ്താന്‍ ആയതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചതെന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം. കേരളത്തിലെ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചതെന്നും ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് ഇവര്‍ എം.പിമാരായതന്നെും ബിജെപി മന്ത്രി പറഞ്ഞിരുന്നു. ഇത് വിവാദമയാതിന് പിന്നാലെയാണ് റാണെ വിശദീകരണവുമായി രംഗത്തെത്തിയത്.
'കേരളം ഇന്ത്യയുടെ ഭാഗമാണ്. എന്നിരുന്നാലും കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് എല്ലാവരും ആശങ്കപ്പെടുന്ന കാര്യമാണ്. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായി മാറിയിരിക്കുന്നു. ഹിന്ദു സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള ലൗ ജിഹാദ് കേസുകളും കേരളത്തില്‍ കൂടുകയാണ്. ഞാന്‍ കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. ഹിന്ദുക്കളോട് പാകിസ്താന്‍ പെരുമാറുന്ന രീതി നമ്മുടെ രാജ്യത്തുമുണ്ടായാല്‍ നമ്മള്‍ അതിനെതിരെ പ്രതികരിക്കണം. അതാണ് ഞാന്‍ പ്രസംഗത്തില്‍ പറയാന്‍ ശ്രമിച്ചത്.
ഞാന്‍ വസ്തുതകള്‍ മാത്രമാണ് പറഞ്ഞത്. 12000 ഹിന്ദു സ്ത്രീകളെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് അവരെ സഹായിച്ച ഒരാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കുറിച്ച് ഞാന്‍ പറഞ്ഞത് വയനാട് മണ്ഡലത്തിലെ ആരോടെങ്കിലും ചോദിക്കൂ. അവര്‍ രണ്ട് പേരേയും പിന്തുണച്ചത് ആരാണെന്ന് ആ മണ്ഡലത്തിലുള്ളവരോട് ചോദിച്ചാല്‍ മനസിലാകും.'-റാണെ വ്യക്തമാക്കുന്നു.
പുണെയിലെ പുരന്ദറില്‍ ശിവപ്രതാപ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ കൂടിയായ നിതേഷ് റാണെ കേരളത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പ്രകോപനപരമായ പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് കേരളത്തിനെതിരെ റാണെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കേരളം മിനി പാകിസ്താനാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിക്കുമോ ഇല്ലയോ എന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
Content Highlights: maharashtra minister nitesh rane calls kerala a mini pak clarifies after backlash
Published: 30 Dec 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented