
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 12,764 പേര് രോഗമുക്തി നേടി.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,96,340 ആയി. 21,75,565 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 53,138 ആയി. സംസ്ഥാനത്ത് നിലവില്‍ 1,66,353 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്തെ ആകെ സജീവ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഹാരാഷ്ട്രയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്നു. 2020 ഡിസംബറോടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇപ്പോള്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായിരിക്കുകയാണ്.
Content Highlights: Maharashtra Covid-19 cases
Published: 18 Mar 2021, 08:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented