ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവിലായിരിക്കും മഹാഷ്ട്ര. രാത്രികാല കര്‍ഫ്യു ഇന്നുമുതല്‍ നിലവില്‍ വരും. രാത്രി എട്ടു മണി മുതല്‍ രാവിലെ ഏഴു മണിവരെ ആയിരിക്കും കര്‍ഫ്യു. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമില്ല. 

To advertise here,

അവശ്യവസ്തുക്കള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്നതിന് തടസ്സമുണ്ടാവില്ലെങ്കിലും പൊതുനിരത്തില്‍ അഞ്ചുപേരിലധികം കൂട്ടം കൂടാന്‍ പാടില്ല, മാളുകള്‍ ബാറുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവയും അടഞ്ഞു കിടക്കും. വ്യവസായ- നിര്‍മ്മാണ ജോലികള്‍ക്ക് നിയന്ത്രണമില്ല.