ഇന്ദോർ: ആത്മഹത്യാപ്രേരണക്കേസിൽ 25-കാരനായ ആദിവാസി യുവാവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി മധ്യപ്രദേശ് ഹൈക്കോടതി. കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ധാർ ജില്ലാ സ്പെഷ്യൽ ജഡ്ജി ജസ്റ്റിസ് ജയ്കുമാർ പിള്ളയാണ് ജാമ്യാപേക്ഷ തള്ളിയത്.
കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരൺ ജാട്ട്, ധർമേന്ദ്ര ജാട്ട്, ഉമേഷ് ജാട്ട് എന്നിവരിൽനിന്ന് നേരിടേണ്ടിവന്ന പീഡനം, അധിക്ഷേപം, ഭീഷണി എന്നിവയെ തുടർന്നാണ് ലഖൻ ഔസാരി (സന്തോഷ്) തൂങ്ങിമരിച്ചതെന്നാണ് കേസ്. മരിക്കുന്നതിന് മുൻപ്, മേയ് ഏഴിന് ലഖൻ ഔസാരി പിതാവ് ഭുരലാൽ ഔസാരിക്ക് മൂന്ന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മരിച്ചയാളുടെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് റിപ്പോർട്ട് നിർണായക തെളിവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Madhya Pradesh HC treats WhatsApp messages as dying declaration., Bail denied to three accused in the suicide of a 25-year-old tribal man., Case filed under the SC/ST Prevention of Atrocities Act., Dispute over agricultural land identified as the primary motive for harassment.
Published: 07 Aug 2026, 09:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented