ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സുപ്രീംകോടതിയില്‍. നിലവിലുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദളിത് സോഫ്റ്റ്അവെയര്‍ എന്‍ജിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), സിപിഐ, സിപിഐഎം തുടങ്ങിയ പാര്‍ട്ടികളും പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് വളരെ താഴ്ന്ന നിലയിലാണെന്നാണ് ആക്ഷേപം. ദുരഭിമാനക്കൊലപാതക കേസുകളില്‍ കൃത്യമായ വിവരശേഖരണം, വേഗത്തിലുള്ള വിചാരണ, സാക്ഷി സംരക്ഷണം, ഒരു പ്രത്യേകവിഭാഗം അതിക്രമമായി അംഗീകരിക്കല്‍ എന്നിവയ്ക്ക് വഴിയൊരുക്കണമെന്നാണ് ആവശ്യം.
ജൂലായ് 27-ന് തിരുനെല്‍വേലിയില്‍വെച്ച് കവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കവിനുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ സുര്‍ജിത്താണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. യുവതി തേവര്‍ സമുദായത്തില്‍പ്പെട്ട ആളായിരുന്നു. സംസ്ഥാന പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്തിന്റെ മാതാപിതാക്കളുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് അവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: TVK Urges Enactment of Legislation to Combat Honour Killings in Tamil Nadu
Published: 29 Aug 2025, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented