ഗുണ്ടൂർ: വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുർഗ റാവുവിന്റെ എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ദുർഗ റാവുവിനെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഗണേഷ് തന്റെ സ്വദേശത്ത് നിന്ന് ഗുണ്ടൂരിലേക്ക് യാത്ര ചെയ്യുമ്പോൾ റാവുവും രണ്ട് കൂട്ടാളികളും ചേർന്ന് അദ്ദേഹത്തെ പിന്തുടരുകയും വഴിമധ്യേ വെച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 ദിവസം മുൻപ് നടന്ന ഇവരുടെ വിവാഹത്തെ എതിർത്ത റാവുവാണ് ഗണേഷിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Content Highlights: Groom brutally stabbed to death by his brother-in-law in Guntur, just 13 days after his wedding. Police suspect honor killing motive.
Published: 07 Oct 2025, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented