ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്നും പൂര്‍ണ സംസ്ഥാന പദവി നല്‍കണെമെന്നും ലഡാക്കില്‍ നിന്നുള്ള നേതാക്കള്‍.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി  ജി. കിഷന്‍ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഡാക്കില്‍ നിന്നുള്ള പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചത്. സമ്പൂര്‍ണ്ണ സംസ്ഥാന പദവിയും കാര്‍ഗിലിന്റെ വികസനവും എന്ന ആവശ്യത്തില്‍ ലഡാക്ക് പ്രതിനിധികള്‍ ഉറച്ചിനിന്നതായണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ പുനസ്ഥാപനമാണ് അജണ്ടയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഖമര്‍ അലി അഖൂണ്‍ പറഞ്ഞു. വിഭജനത്തിന് എതിരാണെന്നും ഒരു സംസ്ഥാനം എന്ന തീരുമാനത്തിന് അനൂകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമാന ആവശ്യമാണ് മറ്റൊരു നേതാവായ അസ്കര്‍ അലി കര്‍ബാലിയും ഉന്നയിച്ചത്. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ പുനസ്ഥാപനം, ലഡാക്കിന്റെ പൂര്‍ണ സംസ്ഥാന പദവി എന്നിവയാണ് പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെന്നും അസ്കര്‍ അലി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയില്‍ ലഡാക്കില്‍ നിന്നുള്ള 11 നേതാക്കള്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ് നടത്തിയതിന് പിന്നാലെയാണ് ശേഷമാണ് ലഡാക്കില്‍ നിന്നുള്ള പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. 

ഇതിനിടയില്‍, ലഡാക്കിനെപ്പോലെ കാര്‍ഗിലിനും പ്രാധാന്യമുണ്ടെന്നും മേഖലയില്‍ ഭൂപരിഷ്‌കരണം നടപ്പാക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രം കാര്‍ഗില്‍ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.

Content Highlights: Ladakh representatives demand ‘restoration of Article 370 and 35A, full-fledged statehood’ from Centre