ലഖ്‌നൗ: സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പൗരന്മാരോട് താൻ നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഒരു വർഷം മുമ്പ്, ഞാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു, അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കൂ. ലാൽ ബഹാദൂർ ശാസ്ത്രിജി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഈ രാജ്യം അത് അനുസരിച്ചതുപോലെ, ഇന്നും നമ്മുടെ രാജ്യത്തിന് അതേ സ്വഭാവമുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നെപ്പോലൊരു സാധാരണക്കാരൻ സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, ജനങ്ങൾ അത് അനുസരിക്കുകയും സ്വർണവില കുറയുകയും ചെയ്തു. ഇന്ന് ആളുകൾ എന്നോട് പറയുന്നു, 'മോദിജി, അങ്ങ് പറഞ്ഞപ്പോൾ ഞങ്ങൾ ആ ഉപദേശം കേട്ടു, അങ്ങനെ ഞങ്ങളുടെ പണം ലാഭിക്കാൻ സാധിച്ചു.' ലഖ്‌നൗവിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
യുഎസ്-ഇറാൻ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർദ്ധനവും സംബന്ധിച്ച ആശങ്കകൾക്കിടയിൽ, പൊതുയോഗങ്ങളിൽ വെച്ച് ഇന്ധനത്തിന്റെയും സ്വർണ്ണത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് മോദി പറഞ്ഞിരുന്നു. ഈ അഭ്യർത്ഥനയാണ് ഇപ്പോഴത്തെ സ്വർണവിലയിടിവിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉള്ളവരേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്ക് കൂടുതൽ സ്വീകാര്യതയും മൂല്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഇന്ന് എനിക്ക് ഒരു കാര്യം കൂടി പറയുവാനുണ്ട്. ഓർത്തു വെച്ചോളൂ, കാലം മാറുകയാണ്. കോട്ടും പാന്റും ടൈയും ധരിച്ച് കടലാസ് സർട്ടിഫിക്കറ്റുകൾ കൈവശം വെക്കുന്നവരേക്കാൾ, നൈപുണ്യമുള്ള ആളുകൾക്ക് കൂടുതൽ മൂല്യം ലഭിക്കും.' മോദി പറഞ്ഞു.
അധിനിവേശക്കാർ ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുവെന്നും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ ലക്ഷ്യംവച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത നൈപുണ്യങ്ങളെയും കരകൗശല വൈദഗ്ധ്യത്തെയും നശിപ്പിക്കുന്നതിനായി അധിനിവേശക്കാർ കരകൗശല വിദഗ്ധരുടെ പെരുവിരലുകൾ മുറിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) വിദ്യാർത്ഥികൾക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഐഐടി ആയാലും ഐടിഐ ആയാലും, എനിക്ക് വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ സമ്പത്തും ശക്തിയും ഭാവി’യുമെന്നും മോദി കൂട്ടിച്ചേർത്തു.
Content Highlights: PM Modi claims public response to his appeal to limit gold buying successfully reduced gold prices., He emphasized that practical skills will hold more value than paper certificates in the changing future., Modi criticized invaders for destroying India's traditional skills and handicrafts., He stressed equal respect for ITI and IIT students, calling them the wealth and strength of the nation.
Published: 21 Nov 2026, 08:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented