ലക്‌നൗ: രാക്ഷസരാജാവായ രാവണന്റെ സഹോദരനും ദീര്‍ഘനാളത്തെ ഉറക്കത്തിന് പേരുകേട്ടയാളുമായിരുന്ന കുംഭകര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ ഒരു സാങ്കേതിക വിദഗ്ദ്ധനായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. 'ഉറക്കം' എന്ന് വിളിക്കപ്പെടുന്ന സമയത്ത് തന്റെ പരീക്ഷണശാലയില്‍ യന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സമയം ചെലവഴിക്കുകയായിരുന്നുവെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഗവര്‍ണറുടെ അഭിപ്രായപ്രകടനം.
'കുംഭകര്‍ണ്ണന്‍ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് നമ്മുടെ മുന്നിലെ കഥ. പക്ഷേ, ഇത് ശരിയല്ല. കുംഭകര്‍ണ്ണന്‍ ഒരു മികച്ച 'ടെക്‌നോക്രാറ്റ്' ആയിരുന്നു. സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളിലേക്ക് പോകാതിരിക്കാന്‍ അദ്ദേഹം രഹസ്യമായി യന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തു. മറുനാട്ടുകാര്‍ ഈ സാങ്കേതികവിദ്യ തട്ടിക്കൊണ്ടുപോകാതിരിക്കാന്‍ സഹോദരന്‍ രാവണന്‍ മെനഞ്ഞ കഥയാണ് ആറുമാസത്തെ ഉറക്കം.'- ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികളോടു വേദങ്ങളിലേക്കും പുരാണങ്ങളിലേക്കും മടങ്ങണമെന്നും അതിലെ സമാനതകളില്ലാത്ത കണ്ടുപിടിത്തങ്ങളെക്കുറിച്ചു മനസ്സിലാക്കണമെന്നും ആനന്ദിബെന്‍ പട്ടേല്‍ ആഹ്വാനം ചെയ്തു. പിന്നാലെ യുപി ഗവര്‍ണറെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശീനേത് വീഡിയോ എക്സില്‍ പങ്കുവെച്ചു.
Content Highlights: Kumbhakarna Was Technocrat, says UP Governor Anandiben Patel
Published: 20 Nov 2024, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented