മുംബൈ: 24 മണിക്കൂറിനുശേഷം തിങ്കളാഴ്ച വൈകിട്ട് ഏഴോടെ കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു. ഖേഡിനുസമീപം വിന്‍ഹെരെ-ദിവാന്‍ഖാവതി സ്റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച വൈകീട്ട് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ്, എല്‍.ടി.ടി.യില്നിന്ന് കൊച്ചുവേളിയിലേക്കുള്ള ഗരീബ്രഥ്, എല്‍.ടി.ടി.-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് തുടങ്ങി ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കുകയും പലതും വഴിതിരിച്ചുംവിട്ടു. ഞായറാഴ്ച കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട ഗരീബ്രഥ് എക്സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ സാവന്ത്വാടിയെത്തിയെങ്കിലും 12 മണിക്കൂറോളം അവിടെക്കിടന്ന ശേഷമാണ് മുംബൈയിലേക്കു പുറപ്പെട്ടത്.
റദ്ദാക്കിയ തീവണ്ടികള്‍
മംഗളൂരു-എല്‍.ടി.ടി. മത്സ്യഗന്ധ(12620), എല്‍.ടി.ടി.-കൊച്ചുവേളി(12201), സി.എസ്.ടി.-മംഗളൂരു(12133), ദിവ-രത്നഗിരി(50103), സി.എസ്.ടി.-മഡ്ഗാവ് കൊങ്കണ്‍കന്യ(20111), തിരുവനന്തപുരം-എല്‍.ടി.ടി. നേത്രാവതി(16346), മംഗളൂരു-സി.എസ്.ടി.(12134), കൊച്ചുവേളി-എല്‍.ടി.ടി.(12202), മഡ്ഗാവ്-സി.എസ്.ടി. മാണ്ടവി(10104), സാവന്ത്വാടി-ദാദര്‍(11004), സി.എസ്.ടി.-മഡ്ഗാവ് വന്ദേഭാരത്(22229)
വഴി തിരിച്ചുവിട്ട വണ്ടികള്‍
ഞായറാഴ്ച പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി(12484) പനവേല്‍-പുണെ-ലോണ്ട-മഡ്ഗാവ് വഴിയും പുണെ-എറണാകുളം, എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16245) എന്നിവ കല്യാണ്‍-ലോണാവാല-വാഡി-പാലക്കാട്-ഷൊര്‍ണൂര്‍ വഴിയും തിരിച്ചു വിട്ടു. ഗാന്ധിധാം-നാഗര്‍കോവില്‍(16335), നിസാമുദ്ദീന്‍-എറണാകുളം(12284), ഉധ്ന-മംഗളൂരു(09057), നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി(12432), നിസാമുദ്ദീന്‍-എറണാകുളം(12618) എന്നീ എക്സ്പ്രസുകളും ഈ വഴിതന്നെയാണ് ഓടിയത്.
Content Highlights: kongan railway service rsstored after 24 hours: check cancelled trains
Published: 16 Jul 2024, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented