ബെംഗളൂരു: രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം സംബന്ധിച്ച് ഉത്തരവ് പാസാക്കി കർണാടക ആരോഗ്യവകുപ്പ്. അന്തസ്സോടെ മരിക്കാനുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കാനുള്ള ചരിത്രപരമായ ഉത്തരവാണ് പാസാക്കിയതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ‘ലിവിങ് വിൽ’ അഥവാ അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവാണ് (എ.എം.ഡി.) സർക്കാർ പാസാക്കിയത്. ഭാവിയിൽ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണ് ‘ലിവിങ് വിൽ’.
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ആകാത്ത അവസ്ഥയിൽ കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്ക് കിട്ടേണ്ട ചികിത്സ, ഐ.സി.യു., വെന്റിലേറ്റർ പ്രവേശനം, വേദനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലി
Content Highlights: Karnataka Passes Right to Die with Dignity Law
Published: 01 Feb 2025, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented