കരടുബില്ലുകള് നിര്ദേശിച്ചത് വിദഗ്ധസമിതി

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ലേബർ കോഡ് നടപ്പാക്കുമ്പോൾ, സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ മൂന്നു നിയമങ്ങൾ നിർമിക്കാൻ വിദഗ്ധസമിതി ശുപാർശ.
ലേബർ കോഡുകൾ പഠിക്കാൻ എൽ.ഡി.എഫ്. സർക്കാർ നിയോഗിച്ച സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് ഗോപാ ലഗൗഡ സമിതിയാണ് കരടുബില്ലുകൾ നിർദേശിച്ചത്.
കരാർ, ദിവസവേതനക്കാരെ സ്ഥിരംതൊഴിലാളികളായി കണക്കാക്കാനുള്ള 'കേരള കൺഫർമെന്റ് ഓഫ് പെർമനന്റ് സ്റ്റാറ്റസ് ടു വർക്ക്‌മെൻ ആക്ട്-2026', അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ 'ദി ഇൻഫർമൽ വർക്കേഴ്‌സ് (റെഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് വർക്ക്) ബിൽ', ഗാർഹിക, ശുചീകരണത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാൻ 'സാനിറ്റേഷൻ ആൻഡ് ഹൗസ് കീപ്പിങ് വർക്കേഴ്‌സ് (റെക്കഗ്‌നീഷൻ, പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ) ബിൽ' എന്നിവയാണ് സമിതി നിർദേശിച്ച നിയമങ്ങൾ.
1.സ്ഥിരംതൊഴിൽ പദവി ബിൽ
- വർഷം 180 ദിവസം തുടർച്ചയായി ജോലിചെയ്യുന്നവർക്ക് സ്ഥിരംതൊഴിൽ പദവി
- പൊതു-സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകം
- കരാർ ജീവനക്കാർ, ദിവസവേതനക്കാർ തുടങ്ങിയവർക്ക് തൊഴിൽസുരക്ഷ
- നിയമനിർവഹണം ഉറപ്പാക്കാൻ ഇൻസ്‌പെക്ടർമാർ
- പരാതി പരിഹാരത്തിന് ട്രിബ്യൂണൽ
- നിയമലംഘനത്തിന് തൊഴിലുടമയ്ക്ക് ഒരുവർഷംവരെ തടവും ഒരുലക്ഷംരൂപ പിഴയും
2.ശുചീകരണം, ഗാർഹിക ബിൽ
- ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്കെല്ലാം തൊഴിൽസുരക്ഷയും സ്ഥിരം പദവിയും
- തൊഴിൽസുരക്ഷാ ഉപകരണങ്ങൾ, വിശ്രമം, ശുദ്ധജലം, വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കൽ
- നിയമലംഘനത്തിന് തൊഴിലുടമയ്ക്ക് ഒരുലക്ഷംരൂപ പിഴ
3.അസംഘടിതതൊഴിൽ സുരക്ഷാ ബിൽ
- തൊഴിൽ നിയമങ്ങൾക്കു പുറത്തുള്ള എല്ലാ അസംഘടിത തൊഴിലാളികൾക്കും പരിരക്ഷ
- ദിവസക്കൂലിക്കാർ, സ്വയം തൊഴിലെടുക്കുന്നവർ, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ തുടങ്ങിയവർക്ക് പരിരക്ഷ
- തൊഴിലാളികളുടെ ജില്ലാതല രജിസ്ട്രി
- തൊഴിലാളികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ സെക്ടറൽ വർക്കേഴ്‌സ് കൗൺസിൽ
- ക്ഷേമപദ്ധതികൾക്ക് അസംഘടിത തൊഴിലാളി സുരക്ഷാ ക്ഷേമ ബോർഡ്
- സ്വയംതൊഴിൽ ചെയ്യുന്നവർക്കും രജിസ്‌ട്രേഷന് അവസരം
- വനിതകൾക്ക് അവസരമൊരുക്കാൻ ഉപദേശകസമിതി
Content Highlights: Expert committee headed by Justice Gopala Gowda recommends 3 new laws for worker security under the Labour Code., Proposed bill to grant permanent status to contract and daily-wage workers who complete 180 days of continuous service., Special legal protection and welfare boards introduced for informal, domestic, and sanitation workers in Kerala.
Published: 28 Sept 2026, 04:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented