ബെംഗളൂരു: ബെലഗാവിയിലെ കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ രാജി പ്രഖ്യാപിച്ച് കര്‍ണാടക ഗ്രാമവികസനമന്ത്രി കെ.എസ്. ഈശ്വരപ്പ. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് മുൻ ഉപമുഖ്യമന്ത്രികൂടിയായ ഈശ്വരപ്പ പറഞ്ഞു.
കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഈശ്വരപ്പയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ് ചുമത്തി മന്ത്രിയെ ഒന്നാംപ്രതിയാക്കിയാണ് ഉഡുപ്പി ടൗണ്‍ പോലീസ് കേസെടുത്തത്. മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് മറ്റുപ്രതികള്‍. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് കേസ്.
കെ.എസ്. ഈശ്വരപ്പയ്‌ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തിയ കരാറുകാരനാണ് ബി.ജെ.പി. നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീല്‍. ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് അദ്ദേഹം മന്ത്രിക്കെതിരേ ആരോപണമുന്നയിച്ചത്.
ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് കാണിച്ച് സുഹൃത്തുക്കള്‍ക്ക് സന്തോഷ് അയച്ച വാട്സാപ്പ് സന്ദേശം പോലീസ് ശേഖരിച്ചിട്ടുണ്ട്. സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആരോപണവിധേയനായ മന്ത്രി ഈശ്വരപ്പയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോതിന് നിവേദനം നല്‍കിയിരുന്നു.
Content Highlights: Karnataka Minister KS Eshwarappa To Quit Amid Row Over Suicide Of Contractor
Published: 14 Apr 2022, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented