ഇറ്റാനഗർ: അരുണാചൽപ്രദേശിൽ സിയാങ് ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ടിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെ, സംഘർഷം നേരിടാൻ കേന്ദ്രം രണ്ട് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ (ആർ.എ.എഫ്.) സ്ഥലത്തെത്തിച്ചു. ഞായറാഴ്ച്ച് മുംബൈയിൽനിന്ന് വ്യോമസേനാ വിമാനത്തിലാണ് സംഘം പസിഘട്ടിലെത്തിയത് .

To advertise here,

ഓരോ കമ്പനിയിലും 250 പേർ വീതമുണ്ട് . പ്രദേശത്ത് സി.ആർ.പി.എഫിന്റെ വലിയ സേനയും ക്യാമ്പുചെയ്യുന്നുണ്ട്. ഞായറാഴ്ച്ച് കാര്യമായ ആക്രമണം റിപ്പോർട്ടുചെയ്തിട്ടില്ല.

11,200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ,വിവിധോദ്ദേശ്യ പദ്ധതിക്കെതിരെ നാട്ടുകാർ സമരത്തിലാണ്. പദ്ധതിക്കെതിരെ വെള്ളിയാഴ്ച വിവിധ ആദിവാസി-യുവജനസംഘടനകൾ സിയാങ്, അപ്പർ സിയാങ്, ഈസ്റ്റ് സിയാങ് ജില്ലകളിൽ ബന്ദ് നടത്തി. ശനിയാഴ്ച ഈസ്റ്റ് സിയാങ്ങിലെ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി.) ഓഫീസിനും ഒരു പോലീസ് സ്റ്റേഷനും തീയിട്ടു.ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കലിങ് മോയോങ് , പസിഘട്ട് വെസ്റ്റ് എം എൽ എ നിനോങ് എറിങ് എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.