
ന്യൂഡൽഹി: വീട്ടിൽനിന്ന് സംശയാസ്പദമായ രീതിയിൽ പണം കണ്ടെത്തിയ സംഭവത്തെത്തുടർന്ന് പാർലമെന്റിൽ പുറത്താക്കൽ നടപടി നേരിടുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ (57) രാജിവെച്ചു. അഗാധവേദനയോടെയാണ് രാജിയെന്ന് വ്യാഴാഴ്ച രാഷ്ട്രപതിക്കയച്ച കത്തിൽ ജസ്റ്റിസ് വർമ പറഞ്ഞു.
രാജിവെച്ചതോടെ പാർലമെന്റിലെ പുറത്താക്കൽ നടപടികൾ ഒഴിവായി. എന്നാൽ, ജസ്റ്റിസ് വർമയ്ക്കെതിരേ ക്രിമിനൽനടപടികൾ സ്വീകരിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഹൈക്കോടതി ജഡ്ജിയെന്ന നിലയിലുള്ള പരിരക്ഷ ഇല്ലാതായതോടെ അറസ്റ്റ് നടപടികൾക്കുപോലും തടസ്സമില്ലാതായി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ 2025 മാർച്ച് 14-ന് രാത്രിയാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗികവസതിയുടെ സ്റ്റോർറൂമിൽനിന്ന് ചാക്കിലാക്കിയ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്. അവിടെയുണ്ടായ തീപ്പിടിത്തം അണയ്ക്കാനെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ജസ്റ്റിസ് വർമയെ ഡൽഹിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയെങ്കിലും ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റി നിർത്തിയിരുന്നു.
സ്റ്റോർറൂമിലേക്ക് പലർക്കും പ്രവേശനമുള്ളതാണെന്നും കണ്ടെത്തിയത് തന്റെ പണമല്ലെന്നുമാണ് ജസ്റ്റിസ് വർമ വാദിച്ചത്. എന്നാൽ, സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടുകൾ ജസ്റ്റിസ് വർമയ്ക്ക് എതിരായിരുന്നു. ഈ റിപ്പോർട്ടുകൾ, ചിത്രങ്ങളും വീഡിയോകളും സഹിതം സുപ്രീംകോടതി വെബ്‌സൈറ്റിലിട്ടിരുന്നു.
രാജിവെക്കാൻ തയ്യാറാവാത്തതോടെ, ജസ്റ്റിസ് വർമയെ നീക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു. തുടർന്ന്, പുറത്താക്കൽ നടപടിക്കായി ലോക്‌സഭാ സ്പീക്കർ അന്വേഷണ സമിതിയുണ്ടാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വർമ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജനുവരി 16-ന് ഹർജി തള്ളുകയും ചെയ്തു.
ആ പണം വന്നത് എവിടെനിന്ന്?
ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ പ്രധാനമായും മൂന്ന് കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത തേടിയത്. പണം എവിടെനിന്ന് വന്നു, പണത്തിന്റെ ഉറവിടം, സംഭവം നടന്നശേഷം ആരാണ് കത്തിക്കരിഞ്ഞ പണമുൾപ്പെടെ നീക്കിയത്. സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി നോട്ടുകെട്ടുകൾ കണ്ടെത്തിയത് സ്ഥിരീകരിച്ചതോടെ പുറത്താക്കൽ നടപടിക്ക് തുടക്കമായി.
Content Highlights: Justice Yashwant Varma resigns to avoid formal impeachment process in 2026., Resignation removes judicial immunity, clearing the way for criminal prosecution and potential arrest., The case stems from the discovery of illicit cash at his official residence in early 2026., Internal Supreme Court investigation reports heavily implicated the judge in the scandal.
Published: 11 Apr 2026, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented