ബെംഗളൂരു: തമിഴ്‌നാട് മന്ത്രിയുടെ വിവാദ വനയാത്രയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക. മുതുമല ദേശീയ ഉദ്യാനത്തിലെ സവാരിക്കിടെ തമിഴ്‌നാട് മന്ത്രി വന്നി അരശ് നിരോധിത മേഖലയിൽ ഇറങ്ങുകയും വന്യമൃഗങ്ങൾക്കടുത്തേക്ക് പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിഷയത്തിൽ കർണാടക വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈയടുത്ത് കുടുംബത്തോടൊപ്പമാണ് മന്ത്രി മുതുമല ടൈഗർ റിസർവിൽ യാത്ര നടത്തിയത്. യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന സഫാരി ജീപ്പിൽനിന്ന് പുറത്തിറങ്ങിയാണ് മന്ത്രി നിരോധിത വനമേഖലയിൽ പ്രവേശിച്ചത്. അവിടെ അദ്ദേഹം കാട്ടാനയുടെയും കടുവയുടെയുമെല്ലാം പുറകെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുതുമലയ്ക്കും ബന്ദിപ്പുരിനും ഇടയിൽ, കർണാടകയുടെ കൂടി ഭാഗമായ വനമേഖലയിലാണ് മന്ത്രി വന്നി അരശിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പ്രവർത്തിയുണ്ടായത്. മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ആളുകൾ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്.
വന്യമൃഗങ്ങളുടെ സ്വര്യവിഹാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ പാടില്ലാത്തതും അത് വനനിയമപ്രകാരം കുറ്റകരവുമാണ്. ഇതെല്ലാം അറിയാവുന്ന ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ഉണ്ടായത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മന്ത്രിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടുവന്നിരുന്നു.
ഇതിനുപിന്നാലെയാണ്, വിഷയത്തിൽ കർണാടക വനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡിയാണ് അന്വേഷണത്തിന് ഇത്തരവിട്ടത്. വിഷയത്തിൽ മന്ത്രി വന്നി അരസിന്റെ ഭാഗത്തുനിന്നും ഇതുവരെയും പ്രതികരണം വന്നിട്ടില്ല.
Content Highlights: A controversy arose when Tamil Nadu Minister Vanni Arasu was filmed entering a restricted area and approaching wildlife during a safari at Mudumalai National Park, prompting Karnataka's forest department to order an investigation. The incident, which involved the minister exiting a safari jeep and following elephants and tigers, was captured and shared on social media by those accompanying him. Environmental activists have demanded action against the minister for violating wildlife protection laws, and Karnataka's Forest and Environment Minister Ramalinga Reddy has initiated an inquiry, though Vanni Arasu has yet to respond.
Published: 19 Nov 2026, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented