ന്യൂഡൽഹി: ജഡ്ജി നിയമനത്തിന് ശുപാർശ ചെയ്യേണ്ട പേരുകൾ കൊളീജിയം ചർച്ചചെയ്യുന്നതിന് മുൻപേ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് സർക്കാരുമായി ആലോചിക്കുന്ന പതിവുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ രീതിയോട് യോജിപ്പുണ്ടായിരുന്നില്ലെന്നും ജസ്റ്റിസ് കൗളിന്റെ പുറത്തിറങ്ങാൻപോകുന്ന ഓർമ്മക്കുറിപ്പുകളിൽ പറയുന്നു.
കൊളീജിയം പരിഗണിക്കുന്ന പേരിനെക്കുറിച്ച് സർക്കാരിനോട് ഫോൺവിളിച്ച് ചോദിക്കട്ടേയെന്ന് ഒരിക്കൽ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതായും ജസ്റ്റിസ് കൗളിന്റെ ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന പുസ്തകത്തിൽ പറയുന്നു. സർക്കാരിന് അഭിപ്രായം പറയാൻ അവസരം നൽകുന്നതിലല്ല പ്രശ്‌നം. സർക്കാരിനോട് ആലോചിക്കുന്നതും മുൻകൂർ അനുമതി വാങ്ങലും രണ്ടാണ്- 2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് കൗൾ പറഞ്ഞു. രാഷ്ട്രീയസമ്മർദങ്ങളിൽനിന്ന് കൊളീജിയം മുക്തമാണെന്നു കരുതുന്നത് വെറും തോന്നലാണ്. സർക്കാരുകൾ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കും. അവസരം ലഭിച്ചാൽ അവർ അത് മുതലെടുക്കുകയും ചെയ്യും.
ഇത്തരം വിഷയങ്ങളിൽ നട്ടെല്ലോടെ നിലകൊള്ളുന്ന ജഡ്ജിമാരോട് സർക്കാരിന് കൂടുതൽ ബഹുമാനമുണ്ടെന്നാണ് തനിക്ക് മനസ്സിലായതെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.
ജഡ്ജിനിയമനത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടോയെന്ന് ഒരിക്കൽ സർക്കാർ ചോദിച്ചതായും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. മാത്രവുമല്ല, ന്യൂനപക്ഷവിഭാഗത്തിൽനിന്ന് പരിഗണിക്കുന്നയാളുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ചും ചോദ്യംവന്നത് വിചിത്രമായി തോന്നി.
ഇങ്ങനെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെങ്കിൽ സ്വയം ആലോചിച്ച് ചെയ്താൽപ്പോരേയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനോട് ചോദിച്ചുകൊണ്ട് താൻ മുറിയിൽനിന്ന് ഇറങ്ങിപ്പോയെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.
Content Highlights: Former Supreme Court judge Justice Sanjay Kishan Kaul made startling revelations in his upcoming memoir 'Without Fear or Favor'., He stated that former CJI D.Y. Chandrachud used to consult the government before discussing names for judges' appointments in the collegium., Kaul expressed disagreement with this practice, stating that consulting the government is different from seeking prior permission., The book also mentions government inquiries into the caste and background of minority candidates during appointments.
Published: 26 Oct 2026, 05:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented