ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്തിരിച്ചടിയ്ക്കു പിന്നാലെ മധ്യപ്രദേശില്‍ പി.സി.സി. അധ്യക്ഷനെ മാറ്റി കോണ്‍ഗ്രസ്. ജിത്തു പട്വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പി.സി.സി. അധ്യക്ഷന്‍.
മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റിയാണ് പട്വാരിയെ മധ്യപ്രദേശ് പി.സി.സി. അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാവു മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പട്വാരി, ബി.ജെ.പിയുടെ മധു വര്‍മയോട് 35,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടിരുന്നു. അടുത്തകൊല്ലം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവെച്ചാണ് ജിത്തു പട്വാരിയെ പി.സി.സി. അധ്യക്ഷസ്ഥാനത്ത് എത്തിക്കുന്നത്.
ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ദീപക് ബൈജ് തന്നെ തുടരും. ചരണ്‍ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.
Content Highlights: jitu patwari replaces kamalnath as madhya pradesh pcc chief
Published: 16 Dec 2023, 08:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented