ന്യൂഡല്‍ഹി: പ്രതീക്ഷകളെയും അവകാശവാദങ്ങളെയും തെറ്റിച്ചുകൊണ്ട് ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതോടെ സർക്കാർ രൂപവത്കരണത്തിന് സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ് ബിജെപി. ഇതിനിടയിൽ, മൂന്നാം വട്ടവും സർക്കാർ രൂപവത്കരിക്കുമെന്ന മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്.
മൂന്നാംവട്ടവും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞാലും അടിസ്ഥാനപരമായി 'മൂന്നിലൊന്ന് മോദി സര്‍ക്കാര്‍' മാത്രമായിരിക്കും നിലവിൽ വരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. 'മോദി 3.0 സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ രൂപീകരിക്കാന്‍ പോകുന്നത് അടിസ്ഥാനപരമായി 1/3 മോദി സര്‍ക്കാർ ആയിരിക്കും', ജയറാം രമേശ് എകസില്‍ പരിഹസിച്ചു.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ 272 സീറ്റിന്‍റെ കേവല ഭൂരിപക്ഷം എന്ന കടമ്പ ബി.ജെ.പി ക്ക് കടക്കാനാകാതെവന്നതോടെ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാകുകയായിരുന്നു. ബിജിപയ്ക്ക് ഒറ്റയ്ക്ക് 240- സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്.
Content Highlights: jayaram ramesh slams mpdi 3.0 govt by digging modi govt asone by third govt
Published: 06 Jun 2024, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented