കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയാണ് തൊട്ടിൽപ്പാലം കൂടലിൽ അനുമോൾ. ഈ മാസം അഞ്ച് മുതലാണ് ഇവരെ കാണാതായത്. പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഗുരുതരമായ കരൾ രോഗം ബാധിച്ച് ബുദ്ധിമുട്ടിലായ അനുമോൾ, ജീവിതപങ്കാളി സുഭാഷ് പകുത്തുനൽകിയ സ്വന്തം കരളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വിദേശരാജ്യങ്ങളിൽനിന്ന് പോലും അനുവിന്റെ ജീവിതകഥ അറിഞ്ഞവർ സാമ്പത്തിക സഹായം നൽകിയിരുന്നു. ഗർഭിണിയായിരിക്കെ പത്തു വർഷം മുമ്പായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. തൊട്ടിൽപ്പാലത്തെ കൂടലിൽ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനു. ഭർത്താവും രണ്ട് മക്കളുമുണ്ട്.
Content Highlights: Missing teacher Anumol located in Palakkad after going missing from Thottilpalam on the 5th of this month., Found living in a rented house in Puthussery with friend Abdul Samad., Traced through mobile phone surveillance by a special team led by Nadapuram DySP., Discovery comes ahead of the Kerala High Court hearing on a habeas corpus petition filed by her family.
Published: 17 Oct 2026, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented