ന്യൂഡൽഹി: വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനത്ത് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എത്തും. ഒക്ടോബർ 20 ന് നാഗ്പൂരിൽ നടക്കുന്ന ആഘോഷങ്ങളിൽ അതിഥിയായി പങ്കെടുക്കും.
മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യനിവ് റെവാച്ചും ധൻകറിനൊപ്പം വിജയദശമി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങ് റേഷംബാഗ് മൈതാനത്താണ് നടക്കുന്നത്. ദൈനിക് ജാഗരൺ എഡിറ്റർ-ഇൻ-ചീഫ് സഞ്ജയ് ഗുപ്തയാണ് മുഖ്യതിഥി.
ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായുള്ള തർക്കത്തെ തുടർന്നാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തിൽ ഈ വിഷയത്തിന് വലിയ രാഷ്ട്രീയമാനമുണ്ട്. ഇത് സംഘപരിവാറിനുള്ളിലെ ഭിന്നതയാണെന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചത്.
Content Highlights: Former Vice President Jagdeep Dhankhar will attend the RSS Vijayadashami celebrations in Nagpur
Published: 14 Oct 2026, 11:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented