ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി 20യിൽ തകർപ്പൻ ബാറ്റിങ്ങുമായി സഞ്ജു സാംസൺ. 23 പന്തിൽ ആറ് ഫോറും നാല് സിക്‌സറും സഹിതം 56 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരറ്റത്ത് അഭിഷേക് ശർമയെ കാഴ്ച്ചക്കാരനാക്കിയായിരുന്നു മലയാളി താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്.

To advertise here,

ഇതോടെ ട്വന്റി 20യിൽ സിക്‌സുകളുടെ എണ്ണത്തിൽ സഞ്ജു സെഞ്ചുറിയും പൂർത്തിയാക്കി. നാലാം ട്വന്റി 20 തുടങ്ങുന്നതിന് മുമ്പ് നൂറിലെത്താൻ സഞ്ജുവിന് രണ്ട് സിക്‌സറുകൾ കൂടി മതിയായിരുന്നു. ഷമാർ ജോസഫിനെ ലോങ് ഓഫിലൂടെ പറത്തി സഞ്ജു നൂറാം സിക്‌സ് പൂർത്തിയാക്കി. ആ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറുമാണ് സഞ്ജു അടിച്ചെടുത്തത്.